Sorry, you need to enable JavaScript to visit this website.

പുതുസംരംഭകർക്ക് ഓഫീസ് സ്‌പേസ് ഒരുക്കി ഇന്നർസ്‌പേസ് കോവർക്കിങ്

പുതുസംരംഭകർക്ക് എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഓഫീസ് സ്‌പേസ് ഒരുക്കിക്കൊണ്ട് ഇന്നർസ്‌പേസ് കോവർക്കിങ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. കലൂർ എസ്.ആർ.എം റോഡിൽ പ്രവർത്തിക്കുന്ന ഇന്നർസ്‌പേസ് കോവർക്കിങിന്റെ ഉദ്ഘാടനം കോർപറേഷൻ മേയർ സൗമിനി ജെയിൻ നിർവഹിച്ചു. ചെറു, പുതു സംരംഭകർ, ഫ്രീലാൻസ് ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് സങ്കീർണതകളില്ലാതെ ജോലി ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഇന്നർസ്‌പേസ് കോവർക്കിങ് ലഭ്യമാക്കുന്നു. 
മെട്രോ സ്‌റ്റേഷൻ, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും നടന്നെത്താവുന്ന ദൂരത്ത് നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇന്നർസ്‌പേസ് കോവർക്കിങിൽ 100 പ്രൊഫഷണലുകളെ ഉൾക്കൊള്ളാനുള്ള സ്ഥലമുണ്ട്. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്തിരിക്കുന്ന ഇന്നർസ്‌പേസ് കോവർക്കിങിൽ എയർകണ്ടീഷനോട് കൂടി പൂർണമായി ഫർണിഷ് ചെയ്ത ഓഫീസ് സ്‌പേസിന് പുറമെ മീറ്റിങ് റൂം, വീഡിയോ കോൺഫറൻസിങ്, അതിവേഗ വൈഫൈ, സ്‌റ്റോറേജ്, കോഫി ബാർ തുടങ്ങിയ സൗകര്യങ്ങളും കാർ പാർക്കിങിന് ആവശ്യമായ സ്ഥലവുമുണ്ട്.  
ഓഫീസിനായി വലിയ തുക മുടക്കാൻ താൽപര്യമില്ലാത്ത പുതുസംരംഭകർ, സ്റ്റാർട്ടപ്പുകൾ, ഫ്രീലാൻസ് ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ ജോലി സ്ഥലമാണ് ഇന്നർസ്‌പേസ് കോവർക്കിങ് ലഭ്യമാക്കുന്നതെന്ന് ഇന്നർസ്‌പേസ് കോവർക്കിങ് സ്ഥാപകരിൽ ഒരാളായ ഫൈസൽ ഇളയേടത്ത് പറഞ്ഞു. കൊച്ചിയിലും കേരളത്തിലാകെയും നിലവിലുള്ള തൊഴിൽ പശ്ചാത്തലത്തിൽ നിന്നും തികച്ചും വിഭിന്നമായ സമീപനമാണ് തങ്ങൾ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കിയും പ്രാദേശിക വിപണിയെക്കുറിച്ചുള്ള അവബോധം പ്രയോജനപ്പെടുത്തിയും ആഗോള നിലവാരത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഫൈസൽ ഇളയേടത്ത് പറഞ്ഞു. 
പ്രോഡക്ട് ലോഞ്ചുകൾക്കും നെറ്റ്‌വർക്കിങിനും ശിൽപശാലകൾക്കും അനുയോജ്യമായ രീതിയിലാണ് ഇവന്റസ് കോർണർ ഡിസൈൻ ചെയ്തിരിക്കുന്നത്. ദൈനംദിന പാസുകൾ മുതൽ ഉപഭോക്താക്കളുടെ ആവശ്യാനുസരണമുള്ള വാർഷിക പാക്കേജുകൾ ഉൾപ്പെടെയുള്ള അംഗത്വങ്ങൾ ഇന്നർസ്‌പേസ് കോവർക്കിങ് ലഭ്യമാക്കുന്നു. മറ്റ് സ്ഥാപകരായ സുനിൽ പി. സ്റ്റാൻലി, പ്രിൻസ് ജോർജ്, ഇന്നർസ്‌പേസ് കോവർക്കിങിന്റെ ജനറൽ മാനേജർ നിയാസ് എം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
ആഗോള തലത്തിൽ തന്നെ കോവർക്കിങ് ഒരു പുതിയ പ്രതിഭാസമാണെങ്കിലും ഓഫീസ് സ്‌പേസുകൾ 2022 ഓടെ 20,000 ത്തിൽ നിന്നും 26,000 വരെ എത്തിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 2019 ൽ നിന്നും 42% വർധനയാണ് ഇത്. 
ഇന്നർസ്‌പേസ് കോവർക്കിങിന് പുറമെ ഇതിന്റെ സ്ഥാപകർക്ക് ഇന്ത്യയിലും വിദേശത്തുമായി ഇന്റീരിയർ ഡിസൈൻ, ആർക്കിടെക്ച്ചർ, ഫാബ്രിക് കെയർ, ഓട്ടോമൊബൈൽ ഡീലർഷിപ്പ് തുടങ്ങിയ വ്യവസായ സംരംഭങ്ങളുണ്ട്.


 

Latest News