മുന്‍പ്രവാസിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി

കാട്ടാക്കട- സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മുന്‍ പ്രവാസിയായ സംഗീതിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി പോലീസില്‍ കീഴടങ്ങി. ജെ.സി.ബി ഉടമ സജുവാണ് കീഴടങ്ങിയത്.

കാട്ടാക്കട അമ്പലത്തിന്‍കാല കാഞ്ഞിരവിളയില്‍ മണ്ണെടുപ്പ് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സംഗീതിനെ ജെസിബിയുടെ ബക്കറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

Latest News