Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ കൊറോണ രോഗിയെ ചികിത്സിക്കാന്‍ റോബോട്ടുകള്‍

വാഷിംഗ്ടണ്‍- അമേരിക്കയില്‍ പുതിയ കൊറോണ വൈറസ് സ്ഥിരീകരിച്ച ആദ്യ രോഗിയെ ചികിത്സിക്കുന്നത് പ്രധാനമായും റോബോട്ടുകളാണെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് അധികൃതര്‍ പറഞ്ഞു. രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്  പടരുന്ന സാഹചര്യത്തിലാണ് റോബോട്ടുകളെ ചികിത്സയ്ക്കായി ഉപയോഗിച്ചു തുടങ്ങിയതെന്നും അധികൃതര്‍ വിശദീകരിച്ചു.

കൊറോണ സ്ഥിരീകരിച്ച 30 കാരന്‍ തലസ്ഥാനമായ വാഷിംഗ്ടണിലെ  ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈന സന്ദര്‍ശനത്തിനുശേഷം അമേരിക്കയിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.

സ്റ്റെതസ്‌കോപ്പും, ക്യാമറയും മൈക്രോഫോണും ഘടിപ്പിച്ച റോബോട്ടിനെ ഡോ. ജോര്‍ജ് ഡയസിന്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ചികിത്സ ഫലപ്രദമാണെന്നും ബുദ്ധിമുട്ടുകളില്ലെന്നും  അധികൃതര്‍ പറഞ്ഞു. രോഗിയുടെ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.  ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള അതീവ സുരക്ഷാവസ്ത്രങ്ങളും ധരിച്ച ജീവനക്കാര്‍ ഐസോലേഷന്‍ റൂമില്‍ കാവല്‍ നില്‍ക്കുന്നുണ്ട്.

 

Latest News