Sorry, you need to enable JavaScript to visit this website.

എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ലേലത്തിനുവെച്ചു

ന്യൂദല്‍ഹി-എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ ശ്രമം ആരംഭിച്ചു. ഭൂരിഭാഗം
ഓഹരികളും വില്‍ക്കാനുള്ള പ്രാരംഭ ശ്രമം ഒരാള്‍ പോലും ലേലത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് 2018 ല്‍  പരാജയപ്പെ
ട്ടിരുന്നു. ഇതിനാലാണ് മുഴുവന്‍ ഓഹരികളും വില്‍ക്കാനുള്ള സര്‍ക്കാര്‍ പദ്ധതി.

ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചു.  പ്രാരംഭ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 17 ആണ്.  വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ മറ്റ് ബാധ്യതകള്‍ക്കൊപ്പം എയര്‍ ഇന്ത്യക്കുള്ള ഏകദേശം 3.26 ബില്യണ്‍ ഡോളര്‍ കടബാധ്യത കൂടി ഏറ്റെടുക്കേണ്ടി വരും.

വില്‍പനക്കുശേഷം എയര്‍ ഇന്ത്യയുടെ ഗണ്യമായ ഉടമസ്ഥാവകാശവും നിയന്ത്രണവും ഒരു ഇന്ത്യന്‍ സ്ഥാപനത്തില്‍ നിക്ഷിപ്തമായിരിക്കണമെന്ന ഉപാധിവെച്ചിട്ടുണ്ട്. ഇത് ലേലത്തില്‍ പങ്കെടുക്കാനുള്ള  വിദേശ കമ്പനികളുടെ സാധ്യത കുറക്കുന്നുണ്ട്.  2018 ല്‍ എയര്‍ഇന്ത്യയുടെ 76 ശതമാനം ഓഹരി വില്‍ക്കാനാണ് ശ്രമം നടത്തിയത്.  

ഏതു വിമാന കമ്പനിക്കും ആവശ്യമായ വിമാനങ്ങളും ആകര്‍ഷകമായ റൂട്ടുകളും പാര്‍ക്കിംഗ് സ്ലോട്ടുകളുമുണ്ട് എന്നതാണ് എയര്‍ ഇന്ത്യയുടെ പ്രത്യേകത.

 

Latest News