Sorry, you need to enable JavaScript to visit this website.

ഇറാഖില്‍ യു.എസ് എംബസിക്ക് സമീപം റോക്കറ്റാക്രമണം

ബഗ്ദാദ്- ഇറാഖ് തലസ്ഥാനത്ത് യു.എസ് എംബസിക്കു സമീപം അഞ്ച് റോക്കറ്റുകള്‍ പതിച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  നിരവധി എംബസികള്‍ സ്ഥിതിചെയ്യുന്ന ഗ്രീന്‍ സോണില്‍ നടന്ന റോക്കറ്റാക്രമണത്തില്‍ ആളപായമില്ലെന്ന് യു.എസ് ജോയന്റ് ഓപറേഷന്‍സ് കമാന്‍ഡ് അറിയിച്ചു. ഈ മാസം മൂന്നാമത്തെ ആക്രമണമാണിത്. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ബഗ്ദാദില്‍ ഇന്നലെ നൂറുകണക്കിനാളുകള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനത്തില്‍ പങ്കെടുത്തു. ഷിയാ പണ്ഡിതനും രാഷ്ട്രീയ നേതാവുമായ മുഖ്തദ അല്‍ സദര്‍ തന്റെ അനുയായികളെ പ്രക്ഷോഭത്തില്‍നിന്ന് പിന്‍വലിച്ചുവെങ്കിലും സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളില്‍ ജനസാന്നിധ്യം കുറഞ്ഞിട്ടില്ല. തലസ്ഥാനത്തെ ഖിലാനി സ്‌ക്വയറില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രകടനത്തില്‍ പങ്കെടുത്ത 22 പേര്‍ക്ക് പരിക്കുണ്ട്.

 

Latest News