Sorry, you need to enable JavaScript to visit this website.

കണ്ണൂർ വിമാനത്താവളത്തിൽ മിനുക്ക് പണിയിലൂടെ  കോടികളുടെ അഴിമതിക്ക് നീക്കം

തലശ്ശേരി- അഴിമതി ആരോപണം നേരിടുന്ന കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ അഴിമതിക്ക് നീക്കം. വിമാനത്താവളത്തിലെ നിലവിലെ ടൈലുകളുൾപ്പടെ ഇളക്കി മാറ്റി പ്രൈമർ പൂശൽ ആരംഭിച്ചു. പ്രധാന കവാടം ടർമിനൽ ലോഞ്ച് എന്നിവിടങ്ങളിലെ പുതുതായി വെച്ച ടൈലുകളാണ് അടർത്തി മാറ്റി ഇപ്പോൾ പ്രൈമർ തേച്ച് പിടിപ്പിക്കുന്നത്. നേരത്തെയുള്ള നിർമാണത്തിലെ അപാകതയെ തുടർന്നാണ് ഇപ്പോൾ കോടതികളുടെ പ്രവൃത്തി നടത്തുന്നതെന്നാണ് പരാതി. കിഡ്‌കോയുടെ കൺസൾട്ടൻസിയിൽ എൽ ആന്റ് ടി യാണ് കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവൃത്തി നടത്തിയിരുന്നത.് എന്നാൽ ഇപ്പോൾ ടൈൽ ഇളക്കി മാറ്റിയുള്ള പ്രവൃത്തി മുഴുവൻ വിമാനത്താവള കമ്പനിയായ കിയാൽ നേരിട്ടാണ് നടത്തുന്നത.് എൽ.ആന്റ്.ടിയുടെ പിടിപ്പുകേടിനെ മറക്കാനാണ് ഇപ്പോൾ കിയാൽ കോടികളുടെ പ്രവൃത്തി നേരിട്ട് നടത്തുന്നതെന്നാണ് പരാതി. എൽ ആന്റ് ടി നടത്തിയ തട്ടിക്കൂട്ട് പ്രവൃത്തിമൂലം ഇവിടെയുള്ള തൂണുകളിലും മറ്റും പതിച്ച ടൈലുകളുൾപ്പെടെ യാത്രക്കാരുടെയും മറ്റും തലയിൽ വീഴുമെന്ന തിരിച്ചറിവിനെ തുടർന്നാണ് ഇപ്പോൾ തിരക്കിട്ട പ്രവർത്തി നടത്തുന്നത്. ഗുണനിലവാരമില്ലാത വസ്തുക്കൾ ഉപയോഗിച്ച് തട്ടിക്കൂട്ടി ഒപ്പിച്ച വിമാനത്താവളത്തിലെ ഒട്ടുമിക്ക കെട്ടിടങ്ങൾക്കും അതിന്റെ പോരായ്മ ഇപ്പോൾ നേരിടേണ്ടി വന്നിട്ടുണ്ട,് പാലാരിവട്ടം മേൽപ്പാല നിർമാണം നടത്തിയ എൽ ആന്റ് ടി കമ്പനിയിലെ ഉന്നത സാങ്കേതിക വിദഗ്ധർ തന്നെയാണോ വിമാനത്താവള നിർമാണവും നടത്തിയതെന്നാണ് നാട്ടുകാർ ചോദിക്കുന്നത.് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് കണ്ണൂർ വിമാനത്താവളം. എൻ ആന്റ് ടിയും കിറ്റ്‌കോയും ചെയ്ത തെറ്റ് തലയിൽ പേറി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത കിയാലിന്റെ നട്ടെല്ല് തകർക്കുന്ന നിലയിലാണ് ഇപ്പോഴത്തെ പ്രവൃത്തി. കോടികളുടെ നിർമാണ പ്രവൃത്തിയാണ് ടൈലുൾപ്പടെ ഇളക്കി മാറ്റി പ്രൈമർ അടിക്കാനും മറ്റുമായ് ചെലവിടുന്നതെന്നാണ് വിവരം. കോടിക്കണക്കിന് രൂപ ചെലവിട്ട് നടത്തിയ മിനുക്കുപണികൾ പൊളിച്ച് കളയുന്ന പ്രവൃത്തി അതിവേഗത്തിലാണ് നടക്കുന്നത.് പ്രതിഷേധം ഭയന്ന് പ്രത്യക്ഷത്തിൽ ആർക്കും മനസ്സിലാകാത വിധമാണ് പ്രവൃത്തി നടത്തുന്നത്.

Latest News