കന്യകാത്വം ഉറപ്പു വരുത്തി, ഉക്രൈന്‍ യുവതിക്ക്  ജര്‍മന്‍ കോടീശ്വരന്‍ നല്‍കിയത് 9 കോടി 

ബര്‍ലിന്‍-ജര്‍മന്‍ സ്വദേശിയായ ഒരു സമ്പന്നന്‍ കന്യകയായ പെണ്‍കുട്ടിക്കൊപ്പം രാത്രി ചിലവഴിക്കാന്‍ മുടക്കിയ തുകയെ പറ്റിയാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലെ ചര്‍ച്ച. ഒന്‍പത് കോടി രൂപയാണ് യുക്രെയിനില്‍ നിന്നുള്ള കാത്തിയ എന്ന പെണ്‍കുട്ടിക്കായി അദ്ദേഹം ചെലവാക്കിയത്. സംഭവം ജര്‍മനിയിലെ മ്യൂണിക്കില്‍.  ഏജന്‍സി വഴിയാണ് മ്യൂണിക്കില്‍ നിന്നുള്ള ജര്‍മന്‍ വ്യവസായി കാത്തിയയെ ഒരു രാത്രിയ്ക്കായി വിലയ്‌ക്കെടുത്ത് ഇന്റര്‍നെറ്റ് വഴി നടന്ന ഒരു പരസ്യമാണ് ഈ ഇടപാടിലേക്ക് നയിച്ചത്. കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കാത്തിയായുടെ കന്യാകത്വ പരിശോധന വൈദ്യലോകം നടത്തി, ഉറപ്പുവരുത്തി. നിയമജ്ഞര്‍ തയാറാക്കിയ കരാര്‍ വഴിയാണ് വന്‍ തുക കാത്തിയാക്ക് വ്യവസായി കൈമാറിയത്. തുടര്‍ന്നാണ് കാത്തിയ വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്. പണം കൈനിറയെ കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്താ..' കാത്തിയ തന്നെ മാധ്യമ പ്രവര്‍ത്തകരുടെ കുസൃതി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ ഈ സംഭവം വന്‍ വാര്‍ത്തയാക്കി.

Latest News