ചന്ദ്രശേഖർ ആസാദിനെ വീണ്ടും അറസ്റ്റ് ചെയ്തു

ഹൈദരാബാദ്- പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കാൻ ഹൈദരാബാദിൽ എത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലങ്കർ ഹൗസ് പോലീസാണ് അറസ്റ്റ് ചെയ്തത്. പരിപാടി നടത്താൻ അനുമതി നേടിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഏതാനും പ്രവർത്തകരോടൊപ്പം മെഹ്ദി പട്ടണത്തിലെ ക്രിസ്റ്റൽ ഗാർഡനിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റ്. ബോലേറാം പോലീസ് സ്‌റ്റേഷനിലേക്കാണ് ആസാദിനെ കൊണ്ടുപോയത്.
 

Latest News