Sorry, you need to enable JavaScript to visit this website.

ഉപരാഷ്ട്രപതിയായി വെങ്കയ്യ നാഡിഡു അധികാരമേറ്റു

ന്യുദല്‍ഹി- ഇന്ത്യയുടെ 13-ാം ഉപരാഷ്ട്രപതിയായി മുതിര്‍ന്ന ബിജെപി നേതാവ് വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ രാഷ്ട്രപതി റാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണനു ശേഷം ഉപരാഷ്ട്രപദവിയിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ നേതാവാണ് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വെങ്കയ്യ.

നരേന്ദ്ര മോഡി സര്‍ക്കാരില്‍ നഗരവികസന കാര്യ മന്ത്രിയായിരുന്നു. വാജ്‌പേയി സര്‍ക്കാരിലും ക്യാബിനറ്റ് മന്ത്രി പദവി വഹിച്ചിട്ടുണ്ട്. നാലു തവണ രാജ്യസഭാ എം പിയായ വെങ്കയ്യ ആഭ്യന്തരം, കൃഷി, ഗ്രാമ വികസനം, വിദേശകാര്യം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പാര്‍ലമെന്ററി സമിതികളില്‍ അംഗം കൂടിയായിരുന്നു. 

Latest News