Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തായിഫ് ആശുപത്രികളിലെ 20 ജീവനക്കാർക്കെതിരെ അന്വേഷണം

തായിഫ് - തായിഫിൽ പ്രവർത്തിക്കുന്ന വിവിധ ആശുപത്രികളിലെയും ഹെൽത്ത് സെന്ററുകളിലെയും 20 ജീവനക്കാർക്കെതിരെ ആരോഗ്യ വകുപ്പ് മേധാവി സഈദ് അൽഖഹ്താനി അന്വേഷണം പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് മേധാവി ആശുപത്രികളിൽ നടത്തിയ മിന്നൽ പരിശോധനകളിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചകൾ വരുത്തിയതായി കണ്ടെത്തിയവർക്കെതിരെയാണ് അന്വേഷണം. അണുബാധാ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പാക്കാത്തതും ഡ്യൂട്ടിക്ക് കൃത്യമായി ഹാജരാകാത്തതുമാണ് ഇവർക്കെതിരായ നടപടിക്ക് കാരണം. 
ചില സ്ഥാപനങ്ങളുടെ മേധാവികളെ ചുമതലയിൽ നിന്ന് നീക്കിയിട്ടുമുണ്ട്. അത്യാഹിത വിഭാഗത്തിൽ അണുബാധാ നിയന്ത്രണ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനും ആശുപത്രിയിലെ അടുക്കള വൃത്തിയായി സൂക്ഷിക്കാത്തതിനും മറ്റു വീഴ്ചകൾക്കും ഒരു ആശുപത്രിയുടെ മാനേജറെ പദവിയിൽ നിന്ന് നീക്കി. അണുബാധാ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും ശുചിത്വം കാത്തുസൂക്ഷിക്കാത്തതിനും മറ്റൊരു ഹെൽത്ത് സെന്റർ മേധാവിയെയും പദവിയിൽ നിന്ന് നീക്കി. 


ഏറ്റവും ഒടുവിൽ ഈസ്റ്റ് ഹുവയ്യ ഹെൽത്ത് സെന്ററിലാണ് ആരോഗ്യ വകുപ്പ് മേധാവി മിന്നൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഹെൽത്ത് സെന്ററിൽ സഈദ് അൽഖഹ്താനി പരിശോധനക്കെത്തിയത്. അൽമഹാനി ജനറൽ ആശുപത്രി, തുർബയിലെ കറാ അൽസർബി ഹെൽത്ത് സെന്റർ അടക്കമുള്ള സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ വകുപ്പ് മേധാവി മിന്നൽ പരിശോധന നടത്തിയതായി തായിഫ് ആരോഗ്യ വകുപ്പ് വക്താവ് അബ്ദുൽഹാദി അൽറുബൈഇ പറഞ്ഞു. തായിഫ് ആരോഗ്യ വകുപ്പിനു കീഴിൽ 15 ആശുപത്രികളും 123 ഹെൽത്ത് സെന്ററുകളുമുണ്ട്. ഇവിടങ്ങളിൽ ആകെ 14,000 പേർ സേവനമനുഷ്ഠിക്കുന്നു. 

 

Latest News