Sorry, you need to enable JavaScript to visit this website.

ഇന്ത്യ, പാക് തര്‍ക്കത്തില്‍  ഇടപെടാം;  മധ്യസ്ഥത ഓഫറുമായി നേപ്പാള്‍

കാട്മണ്ഡു- ഇന്ത്യ, പാകിസ്ഥാന്‍ വിഷയത്തില്‍ മധ്യസ്ഥരാകാന്‍ തയ്യാറെന്ന് വ്യക്തമാക്കി നേപ്പാള്‍ രംഗത്ത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കേണ്ടത് അനിവാര്യമാണെന്നും നേപ്പാള്‍ കൂട്ടിച്ചേര്‍ത്തു.'ചര്‍ച്ചയാണ് ഏത് പ്രശ്‌നവും പരിഹരിക്കാന്‍ നല്ല വഴി. അഭിപ്രായ വ്യത്യാസങ്ങള്‍ കാണും, എന്നാലും ചര്‍ച്ച പരിഹാരമാണ്. ആവശ്യമെങ്കില്‍ മധ്യസ്ഥരുടെ റോള്‍ വഹിക്കാന്‍ തയ്യാറാണ്', നേപ്പാള്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. ഇതിന് വഴിയൊരുക്കാന്‍ സാധിക്കും, നേരിട്ട് സംസാരിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നത് തന്നെയാണ് നല്ലത്, നേപ്പാള്‍ ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അനുവദിച്ച ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ ഇന്ത്യയുടെ നടപടിയാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. ഇതിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും, നയതന്ത്രബന്ധങ്ങള്‍ ചുരുക്കി, ഇന്ത്യന്‍ അംബാസഡറെ പുറത്താക്കിയുമാണ് പ്രതികരിച്ചത്.

Latest News