വെറുപ്പിന്റെ അജണ്ടയെ എതിര്‍ക്കുന്നവരെ അര്‍ബന്‍ നക്‌സലാക്കുന്നു-രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി-ഭീമാ കൊറേഗാവ് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിരോധത്തിന്റെ പ്രതീകമാണ് ഭീമ കൊറേഗാവെന്നും സര്‍ക്കാരിന്റെ ശിങ്കിടികളായ എന്‍.ഐ.എക്ക് അതിനെ ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

മോഡിയുടെയും ഷായുടെയും വെറുപ്പിന്റെ അജണ്ടയെ എതിര്‍ക്കുന്ന ഏതൊരാളെയും അര്‍ബന്‍ നക്സല്‍ എന്ന് മുദ്രകുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ഭീമാ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് അന്വേഷണം എന്‍.ഐ.എക്ക് വിട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി. ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ലെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.

 

Latest News