അമേരിക്കയിൽ കാണാതായ മലയാളി വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

ന്യൂയോർക്ക്- അമേരിക്കയിലെ ഇൻഡ്യാനയിലെ നോട്രെഡെയിം സർവകലാശാലയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ആൻ റോസ് ജെറി(21)യുടെ മൃതദേഹമാണ് കാമ്പസിലെ സെന്റ് മേരീസ് തടാകത്തിൽ നിന്ന് കണ്ടെത്തിയത്.എറണാകുളം സ്വദേശികളാണ് ആൻ റോസ് ജെറിയുടെ കുടുംബം. നാഷനൽ മെറിറ്റ് സ്‌കോളർഷിപ്പ് നേടിയാണു ആൻ റോസ് പഠനം നടത്തിയിരുന്നത്. ചൊവ്വാഴ്ച വൈകിട്ടു എട്ടേമുക്കാലോടെയാണു കാണാതായത്. ഇതേത്തുടർന്ന് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു.2016ൽ മിനസോട്ടയിലെ ബ്ലെയിൻ ഹൈസ്‌കൂളിൽ നിന്നാണ് ആൻ റോസ് ബിരുദമെടുത്തത് .

Latest News