Sorry, you need to enable JavaScript to visit this website.

തുർക്കിയിൽ ഭൂചലനം; പതിനാല് പേർ മരിച്ചു

ഇസ്താംബുൾ-കിഴക്കൻ തുർക്കിയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ പതിനാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വൻ പ്രകമ്പനത്തെ തുടർന്ന് ഭയവിഹ്വലരായ ജനം വീടുവിട്ടോടി. കിഴക്കൻ പ്രവിശ്യയിലെ എലാസിഗിലെ സിവ് റൈസിലാണ് ഭൂചലനമുണ്ടായത്. ജനങ്ങൾക്കൊപ്പമാണെന്നും ആരും ഭയവിഹ്വലരാകരുതെന്നും പ്രസിഡന്റ് റജബ് തയ്യബ് ഉർദുഗാൻ ട്വീറ്റ് ചെയ്തു.
 

Latest News