Sorry, you need to enable JavaScript to visit this website.

ഏഴ് മലയാളികളടക്കം 11 പേര്‍ ഇന്ത്യയില്‍ നിരീക്ഷണത്തില്‍; ചൈനയില്‍ കൊറോണ മരണം 41 ആയി

തിരുവനന്തപുരം- മലയാളികളായ ഏഴു പേരടക്കം ചൈനയില്‍നിന്ന് ഇന്ത്യയിലെത്തിയ 11 പേര്‍ കൊറോണ വൈറസ് നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇവര്‍ക്ക് വൈറസ് ബാധയുടെ നേരിയ ലക്ഷണങ്ങളുണ്ട്. കേരളത്തിലുള്ള ഏഴു പേര്‍ക്കു പുറമെ മുംബൈയില്‍ രണ്ടു പേരും ബംഗളൂരുവിലും ഹൈദരാബാദിലും ഒരാള്‍ വീതവുമാണ് നിരീക്ഷണത്തിലുള്ളത്.

ചൈനയില്‍നിന്ന് വന്നതിനാലും മുന്‍കരുതലെന്ന നിലയിലുമാണ് വളരെ നേരിയ ലക്ഷണങ്ങളുള്ള ഏഴുവരെ ഏകാംഗ വാര്‍ഡുകളിലാക്കി നിരീക്ഷിക്കുന്നതെന്ന് കേരളത്തില്‍ ആരോഗ്യ വകുപ്പ് ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. അമര്‍ ഫെറ്റില്‍ പറഞ്ഞു.

ചൈനയിലും മറ്റു രാജ്യങ്ങളിലും ഭീതി പടര്‍ത്തിയിരിക്കുന്ന പുതിയ കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. 1300 പേര്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്. വൈറസ് ഏഷ്യയിലും അമേരിക്കയിലേക്കും യൂറോപ്പിലേക്കും കടന്നിട്ടുണ്ട്.

ചൈനയില്‍നിന്നും ഹോങ്കോംഗിലും ദിവസം ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന 20,000 യാത്രക്കാര്‍ക്ക് തെര്‍മല്‍ പരിശോധന നടത്തുന്നുണ്ട്.

കേരളത്തില്‍ 80 പേരെ നിരീക്ഷിച്ചിരുന്നുവെങ്കിലും 73 പേരും വൈറസ് രോഗ ലക്ഷണങ്ങളില്‍നിന്ന് മുക്തരാണ്. നിരീക്ഷണത്തിലുള്ള ഏഴു പേരില്‍ ഒരാള്‍ക്ക് ലക്ഷണമൊന്നുമില്ലെങ്കിലും വളരെ ഉല്‍കണ്ഠ പ്രകടിപ്പിച്ചതിനാല്‍ കൗണ്‍സലിംഗാണ് നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

 

Latest News