Sorry, you need to enable JavaScript to visit this website.

ഇന്ത്യ നാസി ജര്‍മനിയായി; ഇസ്ലാം ഭീതി വ്യാപകമാക്കാന്‍ ശ്രമം:അരുന്ധതി

കൊല്‍ക്കത്ത- അഡോള്‍ഫ് ഹിറ്റ്ലറുടെ നാസി ജര്‍മനിയിലെയും ഇന്നത്തെ ഇന്ത്യയിലെയും അവസ്ഥ സമാനമായിരിക്കയാണെന്ന് പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയി. ഏഴാമത് കൊല്‍ക്കത്ത ജനകീയ ചലച്ചിത്രോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം എന്നിവയുടെ യഥാര്‍ഥ ഉദ്ദേശങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ദലിതുകളെയും മുസ്‌ലിംകളെയും സ്ത്രീകളെയും  വലിയ തോതില്‍ ബാധിക്കുമെന്ന് അരുന്ധതി പറഞ്ഞു.

ഇസ്‌ലാം വിദ്വേഷം സാധാരണമാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഇപ്പോള്‍ പല തട്ടിലുള്ള ശബ്ദം കേട്ടുതുടങ്ങിയിരിക്കുന്നു. മുസ്‌ലിം സ്ത്രീകള്‍ പുറത്തിറങ്ങി ശബ്ദമുയര്‍ത്തുന്നത് ആവേശകരമാണ്. ഷഹീന്‍ ബാഗിലെ സമരം അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിവേചന, വിഭജന നിയമത്തിനെതിരെ വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയതിലും സന്തോഷമുണ്ട്.  യുവാക്കളെ പ്രത്യേക ക്യാമ്പുകളിലും സ്‌കൂളുകളിലുമെത്തിച്ച് അവരുടെ മനസ്സുകളിലേക്ക് നുഴഞ്ഞു കയറാനുള്ള ആര്‍.എസ്.എസിന്റെ ശ്രമങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും അരുന്ധതി പറഞ്ഞു.

 

 

Latest News