Sorry, you need to enable JavaScript to visit this website.

റിയാദിൽ മരിച്ച ഷാഹുൽ ഹമീദിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

റിയാദ് - ഒരാഴ്ച മുമ്പ് റിയാദിൽ മരിച്ച തിരുവനന്തപുരം വർക്കല മംഗ്ലാമുക്കിൽ ജെ.എ മൻസിൽ ഷാഹുൽ ഹമീദ് (38) എന്ന ജിഷാന്റെ മൃതദേഹം ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി. വൈകുന്നേരം 5:10 ന് റിയാദിൽ നിന്നും പുറപ്പെട്ട് അബുദാബി വഴി ശനി രാവിലെ 3:40 ന് ഇത്തിഹാദ് എയർലൈൻസിൽ മൃതദേഹം തിരുവനന്തപുരം എയർപോർട്ടിലെത്തും. ബന്ധുക്കൾ മൃതദേഹം എയർപോർട്ടിലെത്തി സ്വീകരിച്ച് ഇന്ന് തന്നെ നാട്ടിൽ ഖബറടക്കും.


ഭാര്യ: സെറീന. മക്കൾ: ജെറിൻ, റിസ്‌വാന. അബ്ദുൽ ജബ്ബാർ പിതാവും ഷംഷാദ് ബീഗം മാതാവുമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

 

Latest News