Sorry, you need to enable JavaScript to visit this website.

ലൈലാ അഫ്‌ലാജിൽ  വാഹനാപകടം; ആലപ്പുഴ സ്വദേശി മരിച്ചു

സൈനുദ്ദീൻ 

റിയാദ് - റിയാദിൽ നിന്ന് 250 കിലോമീറ്റർ അകലെ ലൈലാ അഫ്‌ലാജിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി മരിച്ചു. ട്രെയിലറും വിഞ്ചും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സൈനുദ്ദീൻ കബീർ (53) ആണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം.
സൈനുദ്ദീൻ ഓടിച്ചിരുന്ന വിഞ്ച് മുമ്പിൽ സഞ്ചരിച്ചിരുന്ന ട്രെയിലറിൽ ഇടിക്കുകയായിന്നു. ഇദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഹോത്ത ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ലൈലാ അഫ്‌ലാജ് കെ.എം.സി.സി നേതാവ് മുഹമ്മദ് രാജ, നാട്ടുകാരായ സൈഫ് കുന്നപ്പള്ളി, നൗഷാദ് പള്ളാത്തുരുത്തി, പൊക്കത്തി റെജി എന്നിവർ രംഗത്തുണ്ട്.
ഭാര്യ: സലീന. മക്കൾ: നാസിയ, നാജിയ, മുഹമ്മദ് സിനാൻ. 

Latest News