റിയാദിൽ അഗ്നിബാധ: 17 പേർക്ക് പരിക്ക്‌

റിയാദ് - ഉത്തര റിയാദിൽ അൽഫലാഹ് ഡിസ്ട്രിക്ടിൽ പാർപ്പിട ആവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ 17 പേർക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി. കനത്ത പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട പതിനാറു പേർക്ക് സംഭവസ്ഥലത്തു വെച്ച് റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി. ഒരാളെ തൊട്ടടുത്ത ആശുപത്രിയിലേക്ക് നീക്കിയതായും റിയാദ് പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് യാസിർ അൽജലാജിൽ പറഞ്ഞു.


 

Latest News