ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട സ്വബ്‌യയിൽ വ്യാപാര കേന്ദ്രത്തിൽ അഗ്നിബാധ. സ്വബ്‌യ പ്ലാസയുടെ രണ്ടാം നിലയിൽ ഗോഡൗണായി ഉപയോഗിക്കുന്ന മുറിയിലാണ് തീ പടർന്നുപിടിച്ചതെന്ന് ജിസാൻ സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഗാംദി പറഞ്ഞു. കൂടുതൽ സ്ഥലത്തേക്ക് പടർന്നുപിടിക്കുന്നതിനു മുമ്പായി സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. എയർ കണ്ടീഷനറിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് അഗ്നിബാധക്ക് കാരണം. തീപ്പിടിത്തമുണ്ടായ ഉടൻ വാണിജ്യ കേന്ദ്രത്തിലെ അഗ്നിശമന, വാണിംഗ് സംവിധാനം ശരിയാംവിധം പ്രവർത്തിച്ചിരുന്നു. ആർക്കും പരിക്കില്ലെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.






