അധ്യാപികയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍

പാലക്കാട്- വടക്കഞ്ചേരിയില്‍ അമ്മയെയും കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി ആയക്കാട്ടില്‍ സ്വദേശി മനോജിന്റെ ഭാര്യ നിജയും മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞുമാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്തൃവീട്ടിലാണ് ഇവരെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൈദരബാദില്‍ അധ്യാപികയാണ് മരിച്ച നിജ.
സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു.

 

Latest News