Sorry, you need to enable JavaScript to visit this website.

കടബാധ്യതയെ തുടര്‍ന്ന് മൂന്നംഗ കുടുംബം ജീവനൊടുക്കി

ഇടുക്കി- അടിമാലി കമ്പിളികണ്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീടനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളത്തൂവല്‍ പോലീസ് സ്?റ്റേഷന്‍ പരിധിയില്‍പെട്ട തെള്ളിത്തോട് താമസിക്കുന്ന അര്‍ത്തിയില്‍ ജോസ് (52), ഭാര്യ മിനി(45), മകന്‍ അബിന്‍(12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം.

കടബാധ്യതയെ തുടര്‍ന്നാണ് കുടുംബം ആത്മഹത്യ ചെയ്‌തെന്ന് പറയുന്നു.  മിനി ഏജന്റായി നിന്നുകൊണ്ട് നിരവധി പേര്‍ക്ക് വായ്പയെടുത്ത് നല്‍കിയിരുന്നുവെന്നും ഇതില്‍ പലരും തിരിച്ചടക്കാത്തതോടെ വന്‍ തുക ഇവര്‍ക്ക് ബാധ്യതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.  

 

Latest News