കൊച്ചി- കൊറോണ വൈറസ് ബാധ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സംശയം. കൊച്ചിയിലെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കടുത്ത പനിയും ചുമയുമായി എത്തിയ രോഗി ചൈനയില്‍ നിന്ന് തിരിച്ചെത്തിയ ആളാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെയാണ് ഈ രോഗി ചികിത്സക്ക് എത്തിയത്. കൊറോണ സംശയിച്ച ഡോക്ടര്‍മാര്‍ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലാണ് രോഗി. കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം പൂനെയിലെ ഇന്‍സ്്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. മറ്റ് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.കൂടാതെ ചൈനയില്‍ നിന്ന് തിരിച്ചെത്്തിയ ഏറ്റുമാനൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയും നിരീക്ഷണത്തിലാണ്.