മോദി ജനാധിപത്യ രാഷ്ട്രത്തെ തകര്‍ക്കുന്നു; 'അസഹിഷ്ണുത ഇന്ത്യ'യെന്ന് ഇക്കണോമിസ്റ്റിന്റെ കവര്‍ സ്‌റ്റോറി


ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ തകര്‍ക്കുകയാണെന്ന് വിമര്‍ശിച്ച് ദി ഇക്കണോമിസ്റ്റ് മാസിക.മാസികയുടെ കവര്‍ സ്റ്റോറിയിലൂടെയാണ് ബിജെപിയെയും മോദിയെയും രൂക്ഷ ഭാഷയില്‍ മാസിക വിമര്‍ശിച്ചിരിക്കുന്നത്. 'അസഹിഷ്ണുത ഇന്ത്യ' എന്ന തലക്കെട്ടിലാണ് കവര്‍ സ്റ്റോറി. മാസികയുടെ കവര്‍ ചിത്രമടക്കം ട്വീറ്റ് ചെയ്തിട്ടുണ്ട് അധികൃതര്‍.

പൗരത്വഭേദഗതി,ദേശീയ പൗരത്വരജിസ്ട്രര്‍ ,എന്‍പിഎആര്‍ എന്നിവക്കെതിരെ ജനങ്ങള്‍ തെരുവുകളിലിറങ്ങി പ്രക്ഷോഭം നയിക്കുന്ന സാഹചര്യത്തിലാണ് മാസികയുടെ അഭിപ്രായപ്രകടനം. രാജ്യത്തെ ഹിന്ദുത്വ രാജ്യമാക്കി മാറ്റാന്‍ മോദി ശ്രിക്കുന്നു. ഇരുപത് കോടിയോളം വരുന്ന മുസ്ലിംജനത ഭയത്തോടെയാണ് ജീവിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ അപകടത്തിലാക്കുകയാണ് പ്രധാനമന്ത്രിയും അദേഹത്തിന്റെ പാര്‍ട്ടിയുമെന്നും ഇക്കണോമിസ്റ്റ് വിമര്‍ശിച്ചു.

ഇന്ത്യയില്‍ പൗരന്മാരുടെ രജിസ്ട്രര്‍ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ ദുരിതത്തിലാക്കും. രജിസ്ട്രര്‍ നടപടി വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. രാമജന്മഭൂമിയ്ക്കായുള്ള പ്രക്ഷോഭങ്ങള്‍ മുതല്‍ ഇങ്ങോട്ട് ബിജെപിയുടെ വളര്‍ച്ച വിശദീകരിക്കുകയും ചെയ്യുന്നുണ്ട് മാസിക. രാജ്യത്തെ ജനങ്ങലെ വിഭജിക്കുന്നത് വഴി മോദിയും ബിജെപിയും നേട്ടം കൊയ്യുകയാണെന്നും മാസിക കുറ്റപ്പെടുത്തി.കൂടാതെ ബിജെപി അധികാരത്തിലെത്തിയ ശേഷം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ തിരിച്ചടികളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കവും സര്‍ക്കാര്‍ നടത്തുന്നുവെന്ന് മാസിക അഭിപ്രായപ്പെട്ടു.
 

Latest News