ഏഴ് മക്കളുടെ അമ്മയെ വിവാഹം ചെയ്യണം; യുവാവിനെതിരെ കേസ്

ആഗ്ര- പ്രണയത്തിന് അതിര്‍വരമ്പുകളില്ലെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശില്‍ ഒരു കേസ്. അറുപതുകാരിയും ഏഴ് മക്കളുടെ മാതാവുമായ സ്ത്രീയും 22 കാരനും തമ്മിലുള്ള പ്രണയം ആഗ്രയില്‍ പോലീസ് സ്‌റ്റേഷനിലെത്തി. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത പോലീസ് യുവാവിനെ ജാമ്യത്തില്‍ വിട്ടിരിക്കയാണ്.

ഇത്മാദുദ്ദൗല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രകാശ് നഗറിലാണ് സംഭവം. സ്ത്രീയുടെ ഭര്‍ത്താവും മകനും യുവാവിനെതിരെ പോലീസിനെ സമീപിക്കുകയായിരുന്നു.സ്ത്രീയുടെ കുടുംബാംഗങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെടാന്‍ യുവാവിന്റെ ബന്ധുക്കളും സ്‌റ്റേഷനനിലെത്തി.

തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ചെയ്യണമെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്. പിന്മാറാനുള്ള പോലീസിന്റെ അഭ്യര്‍ഥന സ്ത്രീയും യുവാവും നിരാകരിച്ചതിനെ തുടര്‍ന്നാണ് പോലീസ് വേഗത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. യുവാവിനെ ജാമ്യത്തിലിറക്കാന്‍ സ്ത്രീ തന്നെയാണ് പോലീസ് സ്‌റ്റേഷനിലെത്തിയത്.

 

Latest News