Sorry, you need to enable JavaScript to visit this website.

ഉയിഗൂര്‍ മുസ്ലിംകള്‍ക്ക് പീഡനം; ചൈനയെ പരസ്യമായി വിമര്‍ശിക്കില്ലെന്ന് ഇംറാന്‍ ഖാന്‍

ദാവോസ് -ചൈനയില്‍ ഉയിഗൂര്‍ മുസ്ലിംകള്‍ നേരിടുന്ന പീഡനത്തില്‍ ചൈനയെ പരസ്യമായി വിമര്‍ശിക്കില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍.  ചൈനീസ് സര്‍ക്കാര്‍ പാക്കിസ്ഥാനെ സഹായിക്കുന്നവരാണെന്നും അതിനാല്‍ ഈ വിഷയത്തിന് പ്രാധ്യാനം നല്‍കേണ്ടതില്ലെന്നുമാണ് തങ്ങളുടെ തീരുമാനമെന്ന് ഇംറാന്‍ ഖാന്‍ പറഞ്ഞു.

ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിക്കെത്തിയ ഇംറാന്‍ ഖാന്‍ ഫോറിന്‍ പോളിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.  
ചൈന ഞങ്ങളെ സഹായിച്ചവരാണ്. ഞങ്ങളുടെ അടിത്തറ തകര്‍ന്നുകിടക്കുന്ന സമയത്ത് അവരാണ് സഹായിക്കാന്‍ മുന്നോട്ടുവന്നത്. അതിനാല്‍ പാക്കിസ്ഥാന്‍ എല്ലായ്‌പ്പോഴും ചൈനീസ് സര്‍ക്കാരിനോട് നന്ദിയുള്ളവരായിരിക്കും. ചൈനയുമായി എന്ത് തര്‍ക്കങ്ങളുണ്ടായാലും അത് സ്വകാര്യമായി കൈകാര്യം ചെയ്യാനാണ് തീരുമാനം.

ചൈനയിലെ പ്രശ്‌നങ്ങളെ ഒരിക്കലും കശ്മീരിലെ പ്രശ്‌നങ്ങളുമായി താരതമ്യം ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News