Sorry, you need to enable JavaScript to visit this website.

മകളുടെ ഭര്‍ത്താവില്‍ നിന്ന് അമ്മ ഗര്‍ഭിണിയായി;  വിവാഹം നടത്തി കൊടുത്ത് മകള്‍

ലണ്ടന്‍- മകളുടെ ഭര്‍ത്താവിനെ പ്രണയിച്ച് അമ്മ കുഞ്ഞിന് ജ•ം നല്‍കിയതായി റിപ്പോര്‍ട്ട്. സൗത്ത് വെസ്റ്റ് ലണ്ടനിലാണ് സംഭവം. അമ്മയും ഭര്‍ത്താവും ചെയ്ത ചതിയില്‍ ഹൃദയം നൊന്ത മകള്‍ തന്നെയാണ് ഈ വിവരം പങ്കുവെച്ചതെന്ന് സണ്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  15 വര്‍ഷങ്ങള്‍ക്കിപ്പുറവും അമ്മയുടെയും ഭര്‍ത്താവിന്റെയും ചതിയുടെ ആഘാതത്തില്‍ നിന്ന് മകള്‍ മുക്തയായിട്ടില്ല. 34 വയസുകാരിയായ ലൊറന്‍ എന്ന യുവതിയാണ് തനിക്ക് സംഭവിച്ച തകര്‍ച്ചയുടെ കഥ പറയുന്നത്. 2004 ഓഗസ്റ്റിലായിരുന്നു  ലൊറന്റെയും എയര്‍പോര്‍ട്ട് ജീവനക്കാരനായ പോള്‍ വൈറ്റിന്റെയും വിവാഹം. വിവാഹത്തിന് രണ്ടുവര്‍ഷം മുന്‍പ് തന്നെ ഒരുമിച്ച് ജീവിതം തുടങ്ങിയ ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. കുഞ്ഞിന്റെ ജനനത്തോടെയാണ് കുടുംബം ആരംഭിക്കാമെന്ന് ലൊറനും ഭര്‍ത്താവും തീരുമാനിക്കുന്നത്. ഇരുവരുടെയും തീരുമാനം ലോറന്റെ അമ്മയും പിന്തുണച്ചു. വന്‍ ആര്‍ഭാടത്തോടെ അമ്മ തന്നെ മകളുടെ വിവാഹം നടത്തി കൊടുത്തു. എല്ലാത്തിനും അമ്മ ഒപ്പം നിന്നു. ഇതോടെ അമ്മയോടുള്ള സ്‌നേഹം ലോറന് കൂടി വന്നു. ഇതോടെ വിവാഹ ശേഷം ഉള്ള ആദ്യ യാത്രയില്‍ ലോറന്‍ അമ്മയെയും ഒപ്പം കൂട്ടി. എന്നാല്‍ ആ യാത്രയാണ് ലോറന്റെ ജീവിതത്തെ കീഴ് മേല്‍ മറിച്ചത്. മൂന്ന് ആഴ്ചയാണ് യാത്ര നീണ്ടത്. മധുവിധു യാത്രക്കിടെ  ലോറന്റെ ഭര്‍ത്താവ് അമ്മയുമായി അടുക്കുകയാണ് ഉണ്ടായത്.
മൂന്ന് ആഴ്ചയ്ക്ക് ശേഷം വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ആള്‍ ആകെ മാറി. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിക്കാന്‍ തുടങ്ങി. പലപ്പോഴും വീട്ടില്‍ വളരെ വൈകിയെത്തി. ലൊറനെ അവഗണിച്ചു. പോളിന്റെ പെരുമാറ്റത്തില്‍ ലോറന് സംശയം തോന്നി. അപ്പോഴും അമ്മയെ സംശയിച്ചില്ല. ഒരു ദിവസം ലൊറന്റെ സഹോദരിയാണ് അമ്മയുടെ ഫോണിലേക്ക് പോള്‍ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയത്. ലൊറന്‍ ഇതേക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോള്‍ ലൊറന് ഭ്രാന്ത് പറയുക ആണെന്നായിരുന്നു മറുപടി.
എന്നാല്‍ ഈ ബന്ധം അധികകാലം ജൂലിക്കും പോളിനും മറച്ചുവെക്കാന്‍ സാധിച്ചില്ല. ലൊറനെ ഉപേക്ഷിച്ച് പോള്‍ അമ്മയ്‌ക്കൊപ്പം താമസം ആരംഭിച്ചു. ഇരുവരും വീടു വിട്ടുപോയ ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി ലോറന്‍ അറിഞ്ഞു. തന്റെ ഭര്‍ത്താവില്‍ നിന്നും അമ്മ ഗര്‍ഭിണിയാണെന്ന്. മാനസികമായി ലൊറന്‍ തകര്‍ന്നു. എന്നാല്‍ ലോറന്‍ തന്നെ മുന്‍കയ്യെടുത്ത് അമ്മയുടെയും ഭര്‍ത്താവിന്റെ വിവാഹം നടത്തി. സ്വന്തം കുഞ്ഞിന് വേണ്ടിയാണ് ലൊറന്‍ വിവാഹത്തില്‍ പങ്കെടുത്തത്. ഏറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത രണ്ടുപേര്‍ കാണിച്ച ചതി ലൊറന്റെ ജീവിതത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്.

Latest News