ഭര്‍ത്താവ് കുത്തിക്കൊന്ന യുവതിയുടെ മയ്യിത്ത് ഖബറടക്കി

അബഹ - കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സൗദി വനിതയുടെ മയ്യിത്ത് ഖബറടക്കി. ഉച്ചക്ക് ദുഹ്ര്‍ നമസ്‌കാരാനന്തരം അബഹ അല്‍റാജ്ഹി ജുമാമസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി അല്‍മഹാല ഖബര്‍സ്ഥാനിലാണ് മൃതദേഹം മറവു ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദി പൗരന്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത്. സ്വന്തം കുടുംബ വീടിനു മുന്നില്‍ വെച്ചാണ് യുവതി കൊല്ലപ്പെട്ടത്.

 

Latest News