Sorry, you need to enable JavaScript to visit this website.

പഴയ ഫോണുകളിൽ ഫെബ്രുവരി ഒന്നു മുതൽ വാട്‌സാപ് മുടങ്ങും

ഫെബ്രുവരി ഒന്നു മുതൽ ചില സ്മാർട്ട് ഫോണുകളിൽ വാട്‌സാപ് പ്രവർത്തിക്കില്ലെന്ന് കമ്പനി. ഇൻസ്റ്റന്റ് മെസേജിങ് മൊബൈൽ ആപ്ലിക്കേഷനായ വാട്‌സാപ് നിരവധി ഉപയോക്താക്കൾക്ക്  ലഭിക്കാതെയാകും. അതേസമയം ജിയോഫോണുകളിൽ വാട്‌സാപ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. ചില ആൻഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകളിലാണ് ഫെബ്രുവരി ഒന്ന് മുതൽ വാട്‌സാപ് സേവനം അവസാനിപ്പിക്കുന്നത്.


അത്തരം സ്മാർട്ട് ഫോണുകളിലെ ഓപറേറ്റിങ് സിസ്റ്റം കാലഹരണപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആൻഡ്രോയിഡ് 2.3.7 ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകളിലും ഐ.ഒ.എസ് എട്ട് ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഐ ഫോണുകളിലുമാണ് വൈകാതെ വാട്‌സാപ് കിട്ടാതെ വരിക. വിൻഡോസ് ഫോണുകളുമായുള്ള സഹകരണം വാട്‌സാപ് അവസാനിപ്പിച്ചിട്ടുണ്ട്. പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഇത്തരം സ്മാർട്ട് ഫോണുകളിൽ പുതിയ വാട്‌സാപ് അക്കൗണ്ട് തുറക്കുന്നതിന് തടസ്സമുണ്ടാകുമെന്ന്  വ്യക്തമാക്കുന്നു. അതേസമയം സമയപരിധി തീരുന്നതിനു മുമ്പു വരെയുള്ള ചാറ്റുകൾ നഷ്ടപ്പെടുമോ എന്ന ആശങ്ക വേണ്ടെന്ന് വാട്‌സാപ് പറയുന്നു. ഇതിന് പ്രത്യേക ഓപ്ഷനുണ്ട്. അതു വഴി ചാറ്റുകൾ എക്‌സ്‌പോർട്ട് ചെയ്യാൻ സാധിക്കുമെന്നും വാട്‌സാപ് വ്യക്തമാക്കി.

 

Latest News