Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

200 മുസ്ലിംസമുദായ നേതാക്കളുമായി ഉദ്ധവ് താക്കറെയുടെ യോഗം


പുനെ - മുസ്ലിംസമുദായത്തിലെ 200 നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പോലിസ് കമ്മീണറുടെ ഓഫിസിലാണ് ഇന്നലെ യോഗം ചേര്‍ന്നത്.  കേന്ദ്രം പാസാക്കിയ പൗരത്വഭേദഗതിയുടെ പശ്ചാത്തലത്തില്‍ ആരും രാജ്യം വിടേണ്ടി വരില്ലെന്ന് ഉറപ്പുനല്‍കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം പ്രതിഷേധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും ആരും നിയമംലംഘിച്ചിട്ടില്ലെന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ലെന്നും ഉറപ്പാക്കണമെന്ന് പോലിസ് കമ്മീഷണര്‍ സഞ്ജയ് ബാര്‍വെ അറിയിച്ചു.കേരളവും പഞ്ചാബും പൗരത്വഭേദഗതിക്ക് എതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയപോലെ മഹാരാഷ്ട്ര സര്‍ക്കാരും നിലപാടെടുക്കണമെന്ന് മുസ്ലിംസമുദായ സംഘടനകളുടെ നേതാക്കള്‍ മുഖ്യമന്ത്രിക്ക്  നിവേദനം നല്‍കി.

ലോകമെമ്പാടും ബിജെപി സര്‍ക്കാര്‍ പാസാക്കിയ നിയമത്തിനെതിരെ വന്‍ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ ദയവുണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
 

Latest News