എറണാകുളം- പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് എറണാകുളം വിഎച്ച്പി കാര്യാലയത്തോട് ചേര്‍ന്ന് പാവക്കുളം ക്ഷേത്രഹാളില്‍ നടന്ന പരിപാടിയില്‍ പ്രതിഷേധിച്ച യുവതിക്ക് നേരെ സ്ത്രീകളുടെ അതിക്രമം.
പരിപാടിക്കിടെ യുവതി പ്രതിഷേധിക്കുന്നതും മറ്റുസ്ത്രീകള്‍ യുവതിയെ വളഞ്ഞിട്ട് ആക്രോശിക്കുന്നതും വ്യക്തമാകുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നീയൊക്കെ ഹിന്ദുവാണോ? ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും വേണമെങ്കില്‍ നിന്നെ കൊല്ലാന്‍ മടിക്കില്ലെന്നും ആക്രോശിച്ചുകൊണ്ട് ഒരു സ്ത്രീ ഇവര്‍ക്ക് നേരെ ഓടിയടുക്കുന്നതും ഇതിനിടയില്‍ ചിലര്‍ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും ഇറങ്ങിപ്പോകാന്‍ പറയുന്നതും വീഡിയോയില്‍ കാണാം. മുസ്‌ലികള്‍ക്കെതിരെ വിദ്ധ്വേഷ പ്രസ്താവനകളും സ്ത്രീകള്‍ നടത്തുന്നുണ്ട്. അഞ്ജിത ഉമേഷ് എന്ന യുവതിയാണ് വിഎച്ച്പിയുടെ സംസ്ഥാന ഓഫിസ് വളപ്പിലുള്ള ക്ഷേത്രത്തില്‍ ഒറ്റയ്ക്ക് ധൈര്യപൂര്‍വ്വം പ്രതിഷേധവുമായി എത്തിയത്. ഇവര്‍ എവിടുത്തുകാരിയാണെന്ന് വ്യക്തമല്ല.
യുവതിക്കെതിരെ അസഭ്യവര്‍ഷവുമായി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍തന്നെയാണ് ഫെയിസ്ബുക്കില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ യുവതിക്കെതിരെ അക്രമണത്തിന് ആഹ്വാനവും ഉയരുന്നുണ്ട്.