സ്‌കൂള്‍ ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഡ്രൈവറും ക്ലീനറും അറസ്റ്റില്‍

മുംബൈ- മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്‌കൂള്‍ ബസ് െ്രെഡവറും ക്ലീനറും അറസ്റ്റില്‍. മുംബൈയിലെ സ്വകാര്യ സ്‌കൂളിലെ ബസ് െ്രെഡവറായ സന്ദീപ് മിശ്ര (26), ശിവ പ്രസാദ് (29) എന്നിവരെയാണ് പോക്‌സോ നിയമപ്രകാരം സാന്താക്രൂസ് പോലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബസില്‍ വെച്ച് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

വിദേശത്തായിരുന്ന അമ്മ ഈ മാസം 14ന്  മടങ്ങിയെത്തിയപ്പോഴാണ്  പെണ്‍കുട്ടി വിവരങ്ങള്‍ പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബസിലെ ക്ലീനറായ ശിവപ്രസാദ് വിദ്യാര്‍ഥികള്‍ക്ക് നഗ്‌നദൃശ്യങ്ങള്‍ കാണിച്ചു കൊടുക്കാറുള്ളതായി പിടിയിലായ െ്രെഡവര്‍ സന്ദീപ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

 

Latest News