ടാക്‌സി ഡ്രൈവറെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മുംബൈ- ചുവന്ന തെരുവിലേക്ക് ഓട്ടം പോകാന്‍ വിസമ്മതിച്ച ടാക്‌സി ഡ്രൈവറെ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. പ്രതിയായ ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അമിത് ധന്‍കാദിനെ മുംബൈ പോലീസ്  അറസ്റ്റ് ചെയ്തു.

റെയില്‍വേ സ്‌റ്റേഷന് സമീപം കാര്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുകയായിരുന്ന ടാക്‌സി െ്രെഡവറെ ഞായറാഴ്ച രാത്രിയാണ്  അമിത് ഓട്ടം പോകാന്‍ സമീപിച്ചത്. ഗ്രാന്റ് റോഡിലെ റെഡ് സ്ട്രീറ്റിലേക്കാണ് ഓട്ടം വിളിച്ചത്.  റെഡ് സ്ട്രീറ്റിലേക്ക് പോകാന്‍ കൂട്ടാക്കാതിരുന്ന ഡ്രൈവറെ മര്‍ദിച്ചവശനാക്കിയ ശേഷം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഒഴിഞ്ഞ ഭാഗത്തേക്ക്  കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. പണവും കാറിന്റെ താക്കോലുമായാണ് പ്രതി കടന്നുകളഞ്ഞത്.

ടാക്‌സി ഡ്രൈവറുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത അമിതിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ആര്‍.പി.എഫ് അറിയിച്ചു.

 

Latest News