Sorry, you need to enable JavaScript to visit this website.

വാട്‌സ്ആപിന്റെ 'ഡാര്‍ക് മോഡ് 'ഓപ്ഷന്‍ ഉപയോഗിക്കുന്നത് എങ്ങിനെ?

അവസാനം വാട്‌സ്ആപും ഡാര്‍ക് മോഡ് ഫീച്ചര്‍ ഇറക്കി. വാട്‌സ്ആപിന്റെ ഏറ്റവും പുതിയ ബീറ്റാ വേര്‍ഷന്‍ 2.20.13യിലാണ് ഇപ്പോള്‍ ഈ സവിശേഷത ലഭ്യമാകുക. കഴിഞ്ഞ കുറച്ച് മാസമായി തെരഞ്ഞെടുക്കപ്പെട്ട ചില ഉപയോക്താക്കള്‍ക്ക് മാത്രമായി ഡാര്‍ക്ക് മോഡ് ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കമ്പനി നല്‍കി വന്നിരുന്നു. ഇത് വിജയിച്ച സാഹചര്യത്തിലാണ് എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ ഒരുങ്ങുന്നത്. 
നിലവില്‍ ബീറ്റ ടെസ്റ്റിങ് പ്ലാറ്റ് ഫോമിലുള്ളവര്‍ക്ക് മാത്രമാണ് ഇത് ലഭിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ v2.2.13 എന്ന പേരില്‍ വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു.ഈ പ്ലാറ്റ്‌ഫോമിലേക്ക് മാറാത്ത യൂസര്‍മാര്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും.
വെളിച്ചക്കുറവുള്ള ചുറ്റുപാടില്‍ ഡാര്‍ക് മോഡ് ഉപയോഗിക്കുന്നതിലൂടെ കണ്ണിനുള്ള സമ്മര്‍ദ്ദം വന്‍തോതില്‍ കുറയും. ഇത് വാട്‌സ്ആപ് രാത്രിയില്‍ ഉപയോഗിക്കുമ്പോഴുള്ള  കണ്ണുവേദന പരമാവധി കുറക്കുമെന്ന് കമ്പനി അറിയിച്ചു.ബാറ്ററി ലൈഫാണ് ഈ ഫീച്ചറിന്റെ മറ്റൊരു സവിശേഷത

എങ്ങിനെ ഉപയോഗിക്കാം?
വിവിധ ഫീച്ചറുകളുള്ള വലതുഭാഗത്തെ മെനുവിലാണ് ഡാര്‍ക് മോഡ് ക്രമീകരിച്ചിരിക്കുന്നത്. സെറ്റിങ്‌സ് തെരഞ്ഞെടുത്ത് ശേഷം ഡാര്‍ക് മോഡിലേക്ക് പോകാം. ചാറ്റ്‌സ് എന്ന ഭാഗം ക്ലിക്ക് ചെയ്യാം. ശേഷം തീം തെരഞ്ഞെടുക്കാം. ഇതിലാണ് ഡാര്‍ക്ക് മോഡ് ക്രമീകരിച്ചിരിക്കുന്നത്. സിസ്റ്റത്തിലെ ഡിഫോള്‍ട്ട് ഓപ്ഷന്‍ സെലക്ട് ചെയ്ത് വെച്ചാല്‍ പിന്നെ ഓട്ടോമാറ്റിക്കായി ഡാര്‍ക് മോഡിലേക്ക് മാറിക്കൊള്ളും. എന്നാല്‍ ഇതൊക്കെ ചെയ്യണമെങ്കില്‍ വാട്‌സ്ആപിന്റെ മുകളില്‍ പറഞ്ഞ ബീറ്റാ വേര്‍ഷന്‍ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.
 

Latest News