Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എന്തിനാണ് നാലാഴ്ച; യോജിച്ച പ്രക്ഷോഭം തുടരണം-കാന്തപുരം

കോഴിക്കോട്-പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹരജികള്‍ സുപ്രീം കോടതി മാറ്റിവെച്ച പശ്ചാത്തലത്തില്‍ യോജിച്ച പ്രതിഷേധം തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ ഛിഹ്നഭിന്നമാക്കുന്ന നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജിയില്‍ തീരുമാനം എടുക്കുന്നതില്‍ എന്തിനാണ് നാലാഴ്ചത്തേക്ക് സമയം നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു.
നാലാഴ്ച നീട്ടിയത് എന്തിനെന്ന് മനസ്സിലാകുന്നില്ല. സമയം നീട്ടിക്കൊടുക്കുമ്പോള്‍ ഇനിയും കൂടുതല്‍ ഹരജികള്‍ സുപ്രീം കോടതിയിലെത്തും. നാലാഴ്ച കൊണ്ട് സുപ്രീം കോടതി തീരുമാനത്തിലെത്തുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം മുസ്്‌ലിമിനെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭമാണ് തുടരുന്നതെന്ന്  കാന്തപുരം പറഞ്ഞു.
ജാതിയും മതവും തിരിച്ചുള്ള ഒരു നിയമം ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇതിനെതിരേ ഒരുമിച്ചുള്ള സമരം തന്നെയാണ് ഏറ്റവും നല്ല മാര്‍ഗം. ഒരുമിച്ച് നിന്നാല്‍ മാത്രമേ വിജയം കൈവരിക്കുകയുള്ളൂ. അക്രമങ്ങളില്ലാത്ത,മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സമരങ്ങളാണ് ആവശ്യമെന്നും അതിന് എല്ലാവരും കൈകോര്‍ക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

 

Latest News