Sorry, you need to enable JavaScript to visit this website.

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടി

വാഷിംഗ്ടണ്‍- യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഡെമോക്രാറ്റുകളുടെ ഇംപീച്ച്മെന്റ് നീക്കത്തിനു സെനറ്റില്‍ തുടക്കത്തില്‍ തന്നെ തിരിച്ചടി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാനുള്ള ഡെമോക്രാറ്റ് പ്രമേയം സെനറ്റ് തള്ളി. 47ന് എതിരെ 53 വോട്ടിനാണ് പ്രമേയം തള്ളിയത്. ഇംപീച്ച്‌മെന്റ് പ്രമേയം സെനറ്റ് തള്ളുമെന്ന് ഉറപ്പാണ്.

ജനപ്രതിനിധി സഭ നേരത്തെ ഇംപീച്ച്‌മെന്റ് പ്രമേയം പാസാക്കിയിരുന്നു. തനിക്കെതിരെ രാജ്യത്ത് നടക്കുന്നത് രാഷ്ട്രീയ വേട്ടയാടലാണെന്ന് ദാവോസില്‍ ലോകസാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ട്രംപ് പറഞ്ഞു.

കുറ്റവിചാരണ ചട്ടങ്ങളിലുള്ള വാദങ്ങളാണ് സെനറ്റില്‍ ആദ്യം ദിനത്തില്‍ നടക്കുന്നത്. സ്പീക്കര്‍ നാന്‍സി പെലോസി നിശ്ചയിച്ച ഇംപീച്ച്‌മെന്റ് മാനേജര്‍മാരാണ് പ്രസിഡന്റിനെതിരായ കുറ്റങ്ങള്‍ അവതരിപ്പിക്കുന്നത്. ട്രംപിന്റെ  അഭിഭാഷകസംഘം ഇതിനുള്ള മറുപടി നല്‍കും. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനെ കേസില്‍ കുടുക്കാന്‍ ഉക്രൈനില്‍ സ്വാധീനം ചെലുത്തിയെന്നാണ് പ്രധാന കുറ്റം.

 

Latest News