Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മേലുദ്യോഗസ്ഥന്റെ ലൈംഗിക പീഡനവും ഭീഷണിയും; ഓസ്‌ട്രേലിയയിലേക്ക് രക്ഷപ്പെട്ടിട്ടും പീഡനം അവസാനിക്കുന്നില്ലെന്ന പരാതിയുമായി പ്രവാസി യുവതി

ന്യുദല്‍ഹി- യുവതിയെ പിന്തുടര്‍ന്ന് ബിജെപി നേതാവിന്റെ മകന്‍ കുരുക്കിലായതിനു തൊട്ടുപിറകെ മേലുദ്യോഗസ്ഥന്‍ രാജ്യാതിര്‍ത്തിക്കപ്പുറത്തും തന്നെ പിന്തുടര്‍ന്ന് നിരന്തരം പീഢിപ്പിക്കുന്നുവെന്ന പരാതിയുമായി പ്രവാസി യുവതി രംഗത്ത്. ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുന്‍നിര കമ്പനിയിലെ ജീവനക്കാരിയാണ് സ്വന്തം ബോസില്‍ നിന്നും നിരന്തരം ഏറ്റുവാങ്ങിയ ലൈംഗിക പീഡനങ്ങളുടേയും ചതിയുടേയും പണം തട്ടലിന്റേയും ഭീതിപ്പെടുത്തുന്ന അനുഭവങ്ങളുമായി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഒടുവില്‍ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയിട്ടും ബോസ് തന്നെ വിടാതെ പിന്തുടരുകയാണെന്ന് പരാതിയില്‍ 38-കാരിയായ യുവതി പറയുന്നു.

അതിക്രമം, ലൈംഗിക പീഡനം, ചതി, ഭീഷണിപ്പെടുത്തല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തി പ്രതിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതായി പ്രതിയുടെ പേര് വെളിപ്പെടുത്താതെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ മെയില്‍ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരേ കമ്പനിയുടെ ഗുഡ്ഗാവ് ഓഫീസിലായിരുന്നു യുവതി ജോലി ചെയ്തിരുന്നത്. ഇവരുടെ മേലുദ്യോഗസ്ഥനായ പ്രതി ഹൈദരാബാദിലെ പ്രധാന ഓഫീസിലും. തൊഴില്‍പരമായി പ്രതിക്ക് യുവതിയുമായി നിരന്തരം വിഡിയോ കോണ്‍ഫറന്‍സും ഫോണ്‍വിളികളും നടത്തേണ്ടി വന്നിരുന്നു.

ക്രമേണ തന്നോട് കൂടുതല്‍ അടുപ്പം കാണിക്കുകയും അദ്ദേഹത്തിന്റെ പ്രൊജക്ടുകളിലെല്ലാം തന്നെയും ഉള്‍പ്പെടുത്താന്‍ തുടങ്ങുകയും ചെയ്‌തെന്ന് യുവതി പറയുന്നു. പിന്നീട് പ്രതി അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളും താനുമായി ചര്‍ച്ച ചെയ്തു തുടങ്ങി. കുടുംബജീവിതത്തിലെ പ്രയാസങ്ങളും വിവരിച്ചു. 'ബന്ധുവിന്റെ കൂടെ ഒളിച്ചോടിയ തന്റെ സ്വാര്‍ത്ഥയായ ഭാര്യയെക്കുറിച്ചും ഒറ്റയ്ക്ക് ഒരു മകളെ പോറ്റി വളര്‍ത്തുന്നതിനെ കുറിച്ചുമെല്ലാം അയാള്‍ പറഞ്ഞു എന്റെ സഹതാപം പിടിച്ചു പറ്റാന്‍ ശ്രമിച്ചു. പിന്നീട് ഫോണ്‍വിളികളിലൂടേയും ഇത്തരം കഥകള്‍ പറഞ്ഞു,' പരാതിയില്‍ യുവതി വിശദീകരിക്കുന്നു.

'ഗുഡ്ഗാവിലെത്തി താന്‍ വീട്ടില്‍ തനിച്ചാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ സന്ദര്‍ശിക്കാന്‍ ്‌വരികയും പാനീയത്തില്‍ മയക്കു മരുന്ന് കലര്‍ത്തി ബോധരഹിതയാക്കി. ഉണര്‍ന്നപ്പോള്‍ താന്‍ നഗ്നയായി കിടക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നീട് നിരന്തരം തന്നെ ബലാല്‍സംഗം ചെയതുകൊണ്ടിരുന്നു. ഇന്ത്യയിലെ പല നഗരങ്ങളിലും നക്ഷത്ര ഹോട്ടലുകളിലല്‍ കൊണ്ടു പോയി ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്തു,' പരാതിയില്‍ യുവതി പറയുന്നു. ആവശ്യപ്പെടുമ്പോഴെല്ലാം വഴങ്ങയില്ലെങ്കില്‍ നഗ്ന ഫോട്ടോകള്‍ പുറത്തു വിടുമെന്നും തന്റെ ജോലിയും മാനവും കളയുമെന്നുമായിരുന്നു ഭീഷണി.

സഹിക്കവയ്യാതെ തന്നെ വെറുതെ വിടണമെന്നാവശ്യപ്പോള്‍ സംഭവങ്ങളെല്ലാം ഭര്‍ത്താവിനെ അറിയിക്കുമെന്നു പറഞ്ഞ് ബ്ലാക്‌മെയ്ല്‍ ചെയ്തു. നിരന്തര ലൈംഗിക പീഡനവും മാനസിക പീഡനവും സഹിച്ചുവരുന്നതിനിടെ പ്രതി യുവതിയില്‍ നിന്നും ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയും ചെയ്തു. 20 ലക്ഷം രൂപ നല്‍കിയാല്‍ വെറുതെ വിടാമെന്ന് പ്രതി പറഞ്ഞപ്പോള്‍ അതിനു സമ്മതിച്ചെങ്കിലും പീഡനം അവസാനിപ്പിക്കാന്‍ പ്രതി തയാറായില്ല. ഒടുവില്‍ കുടുംബ സമേതം ഓസ്‌ട്രേലിയയിലേക്ക് കുടിയേറാനുള്ള നീക്കവും പ്രതി മണത്തറിഞ്ഞു. ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷവും മറ്റു തരത്തില്‍ പീഡനം തുടര്‍ന്നു. തന്നെ സ്വഭാവഹത്യ ചെയ്തുകൊണ്ട് ഭര്‍ത്താവിന് നിരന്തരം മെയ്‌ലുകള്‍ അയച്ചും പീഡനം തുടര്‍ന്നതോടെയാണ് ഒടുവില്‍ പോലീസിനെ പരാതിയുമായി സമീപിച്ചതെന്ന് യുവതി പറയുന്നു. 2013-ലാണ് സംഭവങ്ങളെല്ലാം നടന്നത്.

Latest News