Sorry, you need to enable JavaScript to visit this website.

ചികിത്സക്ക് നാട്ടിൽ പോയ പെരിന്തൽമണ്ണ സ്വദേശി മരിച്ചു

ഖമീസ് മുശൈത്ത്- ഖമീസ് ശാരത്താബിതയിൽ മൊബൈൽ റീച്ചാർജ് കാർഡ് സെയിൽസ്മാനായ പെരിന്തൽമണ്ണ കാവുംപറമ്പ് സ്വദേശി ഫൈസൽ (38) ഹൃദയാഘാതം മൂലം നാട്ടിൽ മരിച്ചു. ഹൃദസംബന്ധമായ അസുഖത്തിന് ശസ്ത്രക്രിയക്ക് വിധേയനായി വീട്ടിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു മരണം. കുറെ വർഷമായി ഖമീസ് ശാരാത്താബിതയിൽ കുടുംബമായി താമസിക്കുകയായിരുന്നു. പിതാവ്: കുഞ്ഞുണ്ണി. മാതാവ്: ആയിഷ. ഭാര്യ: ഹന്നത്ത്. മക്കൾ: നഫീസ റിയ, മുഹമ്മദ് മുശൈത്ത്. സഹോദരിമാർ: ജസ്‌ന, സമീന.

Tags

Latest News