Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസ് സേവാ കേന്ദ്രത്തിന് ബോംബെറിഞ്ഞ  കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ പിടിയിൽ

പ്രബേഷ്

തലശ്ശേരി- പൊന്ന്യം നായനാർ റോഡിലെ ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള കതിരൂർ മനോജ് സേവാ കേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. കോയമ്പത്തൂർ വെച്ചാണ് പ്രതി തിങ്കളാഴ്ച രാത്രി പിടിയിലായത.് എരഞ്ഞോളി കുടക്കളം സ്വദേശി പാലാപ്പറമ്പത്ത് വീട്ടിൽ പ്രബേഷിനെയാണ് (33) കതിരൂർ സി.ഐ സനൽകുമാറിന്റെ നിർദേശ പ്രകാരം എസ്.ഐ നിജീഷ്, കോൺസ്റ്റബിൾമാരായ റോഷിത്ത്, വിജേഷ് എന്നിവർ കസ്റ്റഡിയിലെടുത്തത.് ഇന്നലെ കാലത്ത് തലശ്ശേരിയിലെത്തിച്ച പ്രതിയെ ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.


ഈ മാസം 16 -ാം തിയ്യതിയാണ് പൊന്ന്യം നായനാർ റോഡിലെ കതിരൂർ മനോജ് സേവാ കേന്ദ്രത്തിന് നേരെ ബോംബെറിഞ്ഞത.് സംഘർഷ മേഖലയായ ഇവിടെ സേവാ കേന്ദ്രത്തിന് താഴെ വർഷങ്ങളായി പോലീസ് പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയിരുന്നു. സംഭവ ദിവസം പോലീസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞതെന്ന പരാതി ഉണ്ടായിരുന്നു. പോലീസും ഇത്തരത്തിലാണ് അന്ന് കേസെടുത്തിരുന്നത.് എന്നാൽ ആർ.എസ്.എസ് പ്രവർത്തകനോടുള്ള വിരോധം മൂലം സേവാ കേന്ദ്രത്തിന് ബോംബറിഞ്ഞെന്നാണ് പ്രതി ഇന്നലെ കുറ്റസമ്മത മൊഴി നൽകിയത.് പ്രദേശത്ത് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണ് പ്രതി നടത്തിയതെന്ന് ഡിവൈ.എസ്.പി വേണുഗോപാൽ മലയാളം ന്യൂസിനോട് പറഞ്ഞു 


വീടിന് നേരെ ബോംബേറ്, ഓട്ടോറിക്ഷ അടിച്ച് തകർക്കൽ, ഉൾപ്പെടെ പ്രതിയുടെ പേരിൽ പത്തോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ബോംബേറ് നടന്ന നായനാർ റോഡിലെ മനോജ് സേവാ കേന്ദ്രത്തിലെത്തിച്ച പ്രതിയെ ഇന്നലെ ഉച്ചയോടെ തെളിവെടുപ്പ് നടത്തി. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

Latest News