Sorry, you need to enable JavaScript to visit this website.

ലണ്ടനില്‍ മൂന്ന് ഇന്ത്യന്‍ യുവാക്കള്‍ കുത്തേറ്റു മരിച്ചു 

ലണ്ടന്‍-ഈസ്റ്റ് ലണ്ടനില്‍ ഇല്‍ഫോര്‍ഡിലെ സെവന്‍ കിങ്‌നസില്‍ കുത്തേറ്റു മരിച്ച മൂന്നുപേരും ഇന്ത്യന്‍ യുവാക്കള്‍. രണ്ടു സിഖ് സംഘങ്ങള്‍ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിനിടെയാണ് മരണം. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ജോലിയുടെ ശമ്പളം കിട്ടാത്തതിന്റെ പേരില്‍ മദ്യപാനത്തിനിടെ തര്‍ക്കം ഉണ്ടായതാണ് ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചത്. സംഘട്ടനത്തില്‍ മൂന്നു പേരുംസിഖ് ബില്‍ഡര്‍മാരാണ്. 26കാരന്‍ നരീന്ദര്‍ സിംഗ്, 22കാരന്‍ ഹരീന്ദര്‍ കുമാര്‍, 34കാരന്‍ ബല്‍ജീത് സിംഗ് എന്നിവരാണ് കുത്തേറ്റ് മരിച്ചത്. രക്തത്തില്‍ കുളിച്ച നിലയില്‍ ഇവരുടെ മൃതദേഹങ്ങള്‍ സെവന്‍ സിംഗ്‌സ് സ്‌റ്റേഷന് സമീപമാണ്  കണ്ടെത്തിയത്. 
ഒരാളുടെ കഴുത്തിലും, തോളിലും, നെഞ്ചിലുമാണ് കുത്തേറ്റത്. മറ്റൊരാളുടെ തല ചുറ്റിക ഉപയോഗിച്ച് അടിച്ച് തകര്‍ത്തിരുന്നു. തൊട്ടടുത്തുള്ള റെസ്റ്റാറന്റില്‍ നിന്നും മദ്യപിച്ച് തര്‍ക്കിച്ച് പുറത്തെത്തിയ ഇന്ത്യക്കാരുടെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവിലാണ് ഈ മൂന്ന് പേരുടെയും ജീവന്‍ കവര്‍ന്നതെന്ന് ഒരു തദ്ദേശവാസി വെളിപ്പെടുത്തി. 
സിഖ് വംശജരുടെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പോരാണ് മൂന്ന് പേരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 29, 39 വയസ്സുള്ള രണ്ട് പേരാണ് കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിച്ച് അറസ്റ്റിലായിരിക്കുന്നത്. സഹോദരനും, സുഹൃത്ത് ഹരീന്ദര്‍ കുമാറും അക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചതോടെ താന്‍ സ്ഥലത്തേക്ക് കുതിച്ചയായി ഇര നരീന്ദര്‍ സിംഗിന്റെ സഹോദരന്‍ ജസ്ബാല്‍ പറഞ്ഞു. 
മൂന്ന് വര്‍ഷം മുന്‍പാണ് ഹരീന്ദറും, നരീന്ദറും യുകെയിലെത്തിയതെന്ന് ബന്ധു പറഞ്ഞു. സെവന്‍ കിങ്‌സ് സ്‌റ്റേഷന്റെ സ്‌റ്റെയര്‍കേസിനു താഴെ വെച്ചാണ് ഒരാള്‍ കുത്തേറ്റ് മരിച്ചത്. മറ്റൊരാള്‍ റോഡരികിലെ നടപ്പാതയിലാണ് കുത്തേറ്റുവീണത്. മൂന്നാമത്തെയാള്‍ എംസ്റ്റീഡ് റോഡിലും. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് വ്യക്തമാക്കി.

Latest News