Sorry, you need to enable JavaScript to visit this website.

പൗരത്വപട്ടികയല്ല തൊഴിലില്ലാത്തവരുടെ പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കേണ്ടത്: പ്രകാശ് രാജ്

മുംബൈ- രാജ്യത്ത് പൗരത്വപട്ടികയല്ല വേണ്ടത് തൊഴിലില്ലാത്ത ചെറുപ്പക്കാരുടെയും വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ ലിസ്റ്റാണെന്ന് നടന്‍ പ്രകാശ് രാജ്. പൗരത്വഭേദഗതിക്ക് എതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് കൊണ്ടാണ് താരത്തിന്റെ പ്രസ്താവന. ഈ നാട് എല്ലാവരുടേതുമാണ്. മൂവായിരം കോടിയുടെ പ്രതിമയോ പൗരത്വപട്ടിക തയ്യാറാക്കലോ അല്ല നമുക്കാവശ്യം. രാജ്യത്തെ തൊഴില്‍ഹരിതരുടെയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെയും പട്ടികയാണ് തയ്യാറാക്കേണ്ടത്. ഇപ്പോഴുള്ള പ്രതിഷേധ സമരങ്ങള്‍ അക്രമാസക്തമാവുന്നതാണ് സര്‍ക്കാരിന് താല്‍പ്പര്യം . അതുകൊണ്ട് തന്നെ സമരങ്ങള്‍ എല്ലാം സമാധാനപരമായി സംഘടിപ്പിക്കുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു. 

രാജ്യത്തെ യുവത രാഷ്ട്രീയ തന്ത്രത്തിന്റെ പാഠങ്ങള്‍ പ്രധാനമന്ത്രിയെ പഠിപ്പിക്കണമെന്നും അതില്‍ ബിരുദം നല്‍കണമെന്നും താരം പരിഹസിച്ചു.
ഇപ്പോഴത്തെ എന്‍.ആര്‍.സി, പൗരത്വ നിയമമെല്ലാം തട്ടിപ്പാണ്. ആസാമില്‍ 19 ലക്ഷം പേര്‍ക്ക് പൗരത്വം നിഷേധിച്ചു. കാര്‍ഗില്‍ യുദ്ധ വീരന്റെ പേരും എന്‍.ആര്‍.സിയില്‍ നിന്ന് ഒഴിവാക്കി. കാരണം അയാളൊരു മുസ്ലിം ആയിരുന്നുവെന്നും പ്രകാശ് രാജ് പറഞ്ഞു.

Latest News