Sorry, you need to enable JavaScript to visit this website.

ഗീതാ ഗോപിനാഥിന് നേരെ ആക്രമണമുണ്ടായേക്കാം: പരിഹസിച്ച് ചിദംബരം

ന്യൂദല്‍ഹി-ഐഎംഎഫിന്റെ മുഖ്യസാമ്പത്തിക ശാസ്ത്രഞ്ജ ഗീതാ ഗോപിനാഥിനെതിരെ കേന്ദ്രത്തിന്റെ വലിയൊരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം.
ലോകത്തെ സാമ്പത്തിക വളര്‍ച്ച കുറയുന്നതിന് 80 ശതമാനം കാരണവും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തിരിച്ചടിയാണെന്ന് ഗീതാ ഗോപിനാഥ് വ്യക്തമാക്കിയതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് ചിദംബരമെത്തിയത്.ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്കാജനകമായ റിപ്പോര്‍ട്ടാണ് അന്തരാഷ്ട്ര നാണയനിധി പുറത്തുവിട്ടത്. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 2019ല്‍ പ്രഖ്യാപിച്ച 6.1 ല്‍ നിന്ന് 4.8 ശതമാനമാക്കി കുറച്ചാണ് പുതിയ റിപ്പോര്‍ട്ട് വന്നത്.

Latest News