Sorry, you need to enable JavaScript to visit this website.

സി.എ.എ വിരുദ്ധ പ്രമേയം പാസാക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള കാസര്‍കോട് ജില്ലാ പഞ്ചായത്ത് നീക്കം കേരള ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു.

യു.ഡി.എഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത് ബുധനാഴ്ച പ്രമേയം പാസാക്കിനിരിക്കെയാണ് ജില്ലാ പഞ്ചായത്തിനു നോട്ടീസ് അയച്ചു കൊണ്ട് ഹൈക്കോടതി നടപടി.

സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ ജില്ലാ പഞ്ചായത്തിന് പ്രമേയം പാസാക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്താണ് ഹൈക്കോടതിയെ സമീപിച്ചത്.

സി.എ.എ വിഷയം സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കെ അതിനെതിരെ പ്രമേയം പാസാക്കുന്നതില്‍നിന്ന് ജില്ലാ പഞ്ചായത്തിനെ തടയണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.

 

Latest News