ജുബൈലില്‍ മലയാളി വ്യാപാരി അപകടത്തില്‍ മരിച്ചു

ജുബൈൽ: ജുബൈലിലെ പ്രമുഖ വ്യാപാരി വാഹനാപകടത്തിൽ മരിച്ചു. നഗരത്തിൽ കച്ചവടം നടത്തുന്ന കണ്ണൂർ സ്വദേശി സലാഹുദ്ദീൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. ദമ്മാമിൽ പോയി തിരികെ ജുബൈലിലേക്ക് വരുമ്പോൾ നഗരത്തിനു ഏതാനും കിലോമീറ്റർ അകലെ ഇദ്ദേഹം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെ ടുകയായിരുന്നു. ഉടൻ നേവൽ ബേസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബം നാട്ടിലാണ്.

Latest News