പാക്കറ്റ് പാൽ മോഷ്ടിച്ച് യു.പി പോലീസ്; സി.സി.ടി.വിയിൽ കുടുങ്ങി

നോയിഡ- കടയുടെ മുന്നിൽ ഇറക്കിവെച്ച പാലിന്റെ പെട്ടിയിൽനിന്ന് പാക്കറ്റ് പാൽ മോഷ്ടിക്കുന്ന പോലീസുകാരൻ സി.സി.ടി.വിയിൽ കുടുങ്ങി. പെട്ടിയിൽനിന്ന് രണ്ടു പാക്കറ്റ് പാൽ എടുത്ത ശേഷം പോലീസ് വാഹനത്തിലേക്ക് നടന്നുനീങ്ങുന്ന പോലീസുകാരന്റെ ദൃശ്യമാണ് സി.സി.ടി.വിയിൽ പതിഞ്ഞത്. വാഹനത്തിന് അകത്തുണ്ടായിരുന്ന സഹപ്രവർത്തകന് ഇയാൾ പാൽ നീട്ടുന്നതും കാണാം. ഇന്ന് രാവിലെയാണ് സംഭവം. സംഭവം വിവാദമായതോടെ വിശദീകരണവുമായി നോയിഡ പോലീസ് രംഗത്തെത്തി. പോലീസുകാരനെ തിരിച്ചറിയാനുള്ള നീക്കം തുടങ്ങിയതായും അന്വേഷണം നടക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.

 

 

Latest News