പൗരത്വഭേദഗതി നിയമം പിൻവലിക്കില്ല; ആവർത്തിച്ച് അമിത് ഷാ

ലഖ്‌നൗ- പൗരത്വഭേദഗതി നിയമം പിൻവലിക്കില്ലെന്നും പ്രതിഷേധക്കാർ എന്തു തന്നെ ചെയ്താലും ഈ നിയമവുമായി മുന്നോട്ടുപോകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ലഖ്‌നൗവിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. പ്രതിപക്ഷത്തിന്റെ കണ്ണ് വോട്ടുബാങ്കിലാണെന്നും യാഥാർത്ഥ്യം കാണാൻ അവർക്ക് കഴിയില്ലെന്നും അമിത് ഷാ ആരോപിച്ചു. നിയമം എന്തു തന്നെയായാലും പിൻവലിക്കില്ലെന്നും ഞങ്ങളെ പേടിപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.പൗരത്വഭേദഗതി നിയമം സംബന്ധിച്ച് പരസ്യസംവാദത്തിന് രാഹുൽ ഗാന്ധിയെയും മമത ബാനർജിയെയും അമിത് ഷാ വെല്ലുവിളിച്ചു.
 

Latest News