Sorry, you need to enable JavaScript to visit this website.

ഇന്ത്യക്കാര്‍ വീണ്ടും സ്വര്‍ണത്തിലേക്ക്; ഈ വര്‍ഷം വന്‍ കുതിപ്പുണ്ടാകും

മുംബൈ- ഇന്ത്യക്കാര്‍ വീണ്ടും സ്വര്‍ണം വാങ്ങിക്കൂട്ടുമെന്നും മൂന്ന് വര്‍ഷത്തെ മരവിപ്പിനു ശേഷം ഇക്കൊല്ലം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ഉയരുമെന്നും പ്രവചനം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. സ്വര്‍ണ ഇറക്കുമതി ഈ വര്‍ഷത്തോടെ മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ഉയരുമെന്ന് ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ കണക്കുകൂട്ടുന്നു.

കഴിഞ്ഞ വര്‍ഷത്തെ 690 ടണ്ണില്‍ നിന്ന് ഇറക്കുമതി 750 ടണ്ണായി ഉയരുമെന്നാണ് രാജ്യത്തൊട്ടാകെയുള്ള 300,000 ജ്വല്ലറികളെ പ്രതിനിധീകരിക്കുന്ന വ്യാപാര സംഘടനയുടെ ചെയര്‍മാന്‍ എന്‍. അനന്ത പത്മനാഭന്‍ പറയുന്നത്.  സാമ്പത്തിക വളര്‍ച്ച കുറയുകയും ആഭ്യന്തര വില ഉയരുകയും ചെയ്തതിനാല്‍ ഇറക്കുമതി കഴിഞ്ഞ വര്‍ഷം 2016 ന് ശേഷം ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു.

ഇന്ത്യയില്‍ സ്വര്‍ണ വില കഴിഞ്ഞ വര്‍ഷം 25 ശതമാനമാണ് ഉയര്‍ന്നത്. 2011 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. ഈ വര്‍ഷം ആദ്യം വില റെക്കോര്‍ഡിലെത്തി. വില വളരെ വേഗത്തില്‍ സംഭവിച്ചതിനാലാണ് ഉപഭോക്താക്കള്‍ പിന്‍വാങ്ങിയത്. വില കുറയാന്‍ ആളുകള്‍ എത്രനാള്‍ കാത്തിരിക്കുമെന്ന് അനന്ത പത്മനാഭന്‍ ചോദിക്കുന്നു. അവര്‍ വിവാഹത്തിനായാലും നിക്ഷേപത്തിനായാലും വീണ്ടും സ്വര്‍ണത്തിലേക്ക് തിരിയുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News