ഇറാനില്‍ ഉക്രേനിയന്‍ വിമാനം വീഴ്ത്തിയത്‌ രണ്ട് ഹ്രസ്വദൂര മിസൈലുകള്‍

തെഹ്‌റാന്‍-ഇറാനിയന്‍ തലസ്ഥാനത്ത് നിന്ന് ജനുവരി എട്ടിന് പറന്നുയര്‍ന്ന ഉക്രേനിയന്‍ യാത്രാ വിമാനം രണ്ട് ഹ്രസ്വ-ദൂര  മിസൈലുകള്‍ പതിച്ചതിനെ തുടര്‍ന്നാണ് തകര്‍ന്നതെന്ന് ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട രണ്ടാമത്തെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ടോര്‍-എം 1 മിസൈലുകളാണ് വടക്കന്‍ ഭാഗത്ത് കൈവ് അതിര്‍ത്തിയില്‍ പറക്കുകയായിരുന്ന ബോയിംഗ് 737-800 ജെറ്റ്വിമാനത്തില്‍നിന്ന് തൊടുത്തതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

പ്രാദേശിക സമയം രാവിലെ 6.12 നാണ് തെഹ്റാനില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്. 8,100 അടി ഉയരത്തില്‍ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ടു
സെക്കന്‍ഡറി നിരീക്ഷണ റഡാര്‍ സ്‌ക്രീനുകളില്‍നിന്ന് രാവിലെ 6.15 നും പ്രാഥമിക നിരീക്ഷണ റഡാറുകളില്‍ നിന്ന് രാവിലെ 6.18 നും വിമാനം അപ്രത്യക്ഷമായി.

വീണ്ടെടുത്ത ഫ് ളൈറ്റ് ഡാറ്റ റെക്കോര്‍ഡറും കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ലോകത്തിലെ ഏറ്റവും നൂതന ഉപകരണങ്ങളാണ്. ഇവ ഡീകോഡ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഇറാന്റെ പക്കലില്ല.
ബ്ലാക്ക് ബോക്‌സുകള്‍ ഡീകോഡ് ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ ഇറാനിലേക്ക് അയക്കാന്‍ ഫ്രഞ്ച്, യുഎസ്  അന്വേഷണ ഏജന്‍സികള്‍ വിസമ്മതിച്ചിരുന്നു.

 

 

Latest News