പന്തീരങ്കാവ് യുഎപിഎ കേസ് യുഡിഎഫ് ഏറ്റെടുക്കുന്നു; താഹ ഫസലിന്റെ വീട് സന്ദര്‍ശിച്ച് ചെന്നിത്തല


കോഴിക്കോട്- പന്തീരങ്കാവ് യുഎപിഎ കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. യുഎപിഎ പ്രകാരം അറസ്റ്റിലായ താഹയുടെ മാതാപിതാക്കളെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമാണ് ചെന്നിത്തല ഇക്കാര്യം അറിയിച്ചത്. വിഷയം യുഡിഎഫ് ഏറ്രെടുക്കുമെന്ന സൂചനയാണ് നല്‍കിയത്. യുഎപിഎ ചുമത്തുന്നതിനുള്ള നിബന്ധനകള്‍ ഈകേസില്‍ പാലിച്ചിട്ടില്ല.

അലനും താഹയും മാവോയിസ്റ്റുകളാണെങ്കില്‍ മുഖ്യമന്ത്രി തെളിവ് നല്‍കണം.അമിത്ഷായും മുഖ്യമന്ത്രി പിണറായിവിജയനും തമ്മില്‍ വ്യത്യാസമില്ലെന്നും അദേഹം ആരോപിച്ചു.മനുഷ്യാവകാശ പ്രശ്‌നമെന്ന നിലയിലാണ് കേസില്‍ ഇടപ്പെട്ടത്. ഇക്കാര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പല്ല നടത്തുന്നത്. ഈ കേസ് നിയമസഭയില്‍ വീണ്ടും ഉന്നയിക്കുമെന്നും അദേഹം വ്യക്തമാക്കി. ഇന്നലെ മുസ്ലിംലീഗ് എംഎല്‍എ എംകെ മുനീറും അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.
 

Latest News