Sorry, you need to enable JavaScript to visit this website.

സൂറത്തിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

ഗുജറാത്ത്- സൂറത്തിലെ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെയാണ് അപകടം. രഘുവീര്‍ മാര്‍ക്കറ്റിലാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്‌സിന്റെ നാല്‍പത് യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കല്‍ ശ്രമങ്ങള്‍ തുടരുകയാണ്. എങ്ങിനെയാണ് തീപടര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അടുത്തിടെ നഗരത്തിലെ ഒരു കോച്ചിങ് സെന്ററിലുണ്ടായ തീപിടുത്തത്തില്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഇരുപത് പേര്‍ കൊല്ലപ്പെട്ടിരുന്നു. 
സൂറത്തിലെ സര്‍ത്താന പ്രദേശത്തെ തക്ഷശില ആര്‍ക്കേഡ് എന്ന വാണിജ്യ കെട്ടിടത്തിന്റെ ആദ്യ രണ്ട് നിലകള്‍  തീപടര്‍ന്നപ്പോള്‍ 60 ഓളം പേര്‍ അകത്തുണ്ടായിരുന്നു.

ഭൂരിഭാഗം വിദ്യാര്‍ത്ഥികളും 14 നും 17 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് പറയപ്പെടുന്നു. ഗോവണിക്ക് സമീപമാണ് തീ തുടങ്ങിയത്, അതിനാല്‍ അവര്‍ക്ക് ഇറങ്ങാന്‍ സാധിച്ചില്ലെന്ന് അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു.

Latest News